ദൈവമേ നിന്‍ അറിവാലെ ഹൃദയം നിറയ്ക്കുകേ
ദൈവമേ നിന്‍ അറിവാലെ ഹൃദയം നിറയ്ക്കുകേ ജീവനാം നിന്‍ കൃപയാലെ ആത്മക്കണ്‍ തുറക്കുകേ ദൈവജ്ഞാനം ശ്രേഷ്ഠദാനം ഭക്തന്‍ സത്യസമ്പത്തും വാഞ്ചിക്കേണം കെഞ്ചിടേണം ക്രിസ്തുവിങ്കല്‍ കണ്ടെത്തും ഒരു ബാലന്‍ […]
ദൈവമേ നിന്‍ അറിവാലെ ഹൃദയം നിറയ്ക്കുകേ ജീവനാം നിന്‍ കൃപയാലെ ആത്മക്കണ്‍ തുറക്കുകേ ദൈവജ്ഞാനം ശ്രേഷ്ഠദാനം ഭക്തന്‍ സത്യസമ്പത്തും വാഞ്ചിക്കേണം കെഞ്ചിടേണം ക്രിസ്തുവിങ്കല്‍ കണ്ടെത്തും ഒരു ബാലന്‍ […]
ഏകസത്യദൈവമേയുള്ളൂ – ഭൂവാസികളേ ഏകസത്യദൈവമേയുള്ളൂ കണ്ട കല്ലും മരങ്ങളും കൊണ്ടു പല രൂപം തീര്‍ത്തു കൊണ്ടുവച്ചിടത്തിരിക്കും തുണ്ടമല്ല സത്യദൈവം ചത്ത മര്‍ത്യാത്മാക്കള്‍ ദൈവം എന്ന് നിരൂപിക്കേണ്ടാരും പത്തുനൂറില്ലദൈവങ്ങള്‍
ഇരവിൻ ഇരുൾനിര തീരാറായ് പകലിൻ കതിരൊളി കാണാറായ് പുതിയൊരു യുഗത്തിൻ പുലരി വരും നീതിയിൻ കതിരോൻ ഒളി വിതറും അധിപതി യേശു വന്നിടും അതുമതി ആധികൾ തീർന്നിടും
പരലോകഭാഗ്യം പാപിയെന്നുള്ളിൽ പകരുന്നൊരു ദേവനേ നിൻ പുകൾ പാടി വാഴ്ത്തിടും ഞാൻ സാത്താനിൻ ചതിയാലേ ഞാൻ പാപിയായാലും കർത്താവു തള്ളാതെ ചേർത്തെന്നെ തിരുമാറിൽ ഒരുനാളുമെൻ നാവിൽ തിരുനാമം
സ്തോത്രം ശ്രീ മനുവേലനെ മമജീവനേ മഹേശനേ പാർത്തലത്തിൽ പരിശ്രയമായ് പാരിൽ വന്ന നാഥനേ മമജീവനേ മഹേശനേ മാനവ സമ്മാനിതനേ മാനനീയ രൂപനേ മമജീവനേ മഹേശനേ ജീവകൃപാജലം ചൊരിയും
നിന്‍ ദയ ജീവനേക്കാള്‍ നല്ലതല്ലോ നിന്‍ സ്നേഹം എത്രയോ ആശ്ച്ചര്യമേ! എന്‍ നാവു നിന്നെ നിത്യം സ്തുതിക്കും നിന്‍ ദയ ജീവനേക്കാള്‍ നല്ലതല്ലയോ
സ്തുതിക്കാം ഹല്ലേലുയ്യാ പാടി ആര്‍ത്തിടാം വല്ലഭനു പാടി മഹത്വമേ ദൈവ മഹത്വമേ യേശു നാഥന് എന്നെന്നുമേ വീണ്ടെടുപ്പിന്‍ വില തന്ന ദൈവം തന്നെയവന്‍ യാഗമായി നല്‍കി അത്ഭുതങ്ങള്‍
വാഴ്ത്തുക മനമേ, ഓ, മനമേ കർത്തൻ നാമത്തെ ആരാധിക്കാം പാടുക മനമേ, ഓ, മനമേ ശുദ്ധ നാമത്തിനാരാധന വന്നൊരു നൽ പുതുപുലരി നിനക്കായ് വന്നു പാടിടുക തൻ
കർത്തൻ നീ കർത്തൻ നീ മരണത്തെ ജയിച്ചെഴുന്നേറ്റവൻ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കര്ത്താവെന്ന് സ്തുതിയും സ്തോത്രവും എന്നും സ്വീകരിപ്പാൻ യോഗ്യനായോൻ
എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായ വിട്ട് വെറും മണ്ണാകും മായ വിട്ട് നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ് കാണുന്നത് കൊടും തീയാണ് കാണുന്നത്
James Montgomery രചിച്ച “According to thy gracious word” എന്നാരംഭിക്കുന്ന ആംഗലേയ ഗാനത്തിന്‍റെ പരിഭാഷ. കൃപയേറും നിൻ ആജ്ഞയാൽ അത്യന്തം താഴ്മയില്‍ ഓര്‍ക്കുന്നു ഞാന്‍ എന്‍
കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ കൊണ്ടുവാ കൊണ്ടുവാ നീ.. രണ്ടെജമാന്മാരെ സേവിച്ചിണ്ടലെന്യേ വസിക്കാമെ ന്നുകള്ളുകൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ – കൊണ്ടുവാ അസ്സലായി കഴിയേണം ഡ്രസ്സ് നന്നായിരിക്കേണം
വാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെയെന്നും സ്തോത്രം ചെയ്യും തന്റെ വന്‍ കൃപയ്ക്കായ് ശത്രുവിന്‍ ശക്തികള്‍ ഏശിടാതെ എന്നെ ആഴ്ച മുഴുവനും കാത്തതിനായ് വീഴ്ചകള്‍ ഏശാതെ സൂക്ഷിച്ചതോര്‍ത്തിന്നു കാഴ്ചവക്കുന്നെന്നെ നിന്‍
അനശ്വര നാമം സർവേശ്വര നാമം അതുല്യമാം നാമം അത്യുന്നത നാമം സർവാധികാരം ഉള്ള നാമം അതല്ലോ ക്രിസ്തുയേശുവിൻ നാമം ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ ഏകമായ് നല്കപ്പെട്ടുള്ള
നീയെൻ സങ്കേതം നീയെൻ ആശ്വാസം നീറുമ്പോൾ മാനസം ക്ലേശങ്ങളാൽ ഓരോ ദിനവും ഞാൻ ഭാരപ്പെട്ടിടുമ്പോൾ നീ നല്കുന്നതെന്തും നാഥാ സ്വീകരിച്ചീടുവാൻ സന്താപവേളയിൽ ആശ്വസി ച്ചിടുവാൻ നൽകുക കൃപയമിതം
ആനന്ദ ഗാനങ്ങള്‍ പാടി ആമോദമായ് ഇന്നു പാടി ആഘോഷമായ് എന്നും ആര്‍ത്തു പാടും ആത്മ നാഥന്റെ വന്ദ്യ നാമം മുന്നേ അറിഞ്ഞവന്‍ എന്നെ തന്റെ നിര്‍ണയത്താലെ വിളിച്ചു