വാഴ്ത്തിടും ഞാനെന്റെ രക്ഷകനെയെന്നും
സ്തോത്രം ചെയ്യും തന്റെ വന്‍ കൃപയ്ക്കായ്
ശത്രുവിന് ശക്തികള്‍ ഏശിടാതെ എന്നെ
ആഴ്ച മുഴുവനും കാത്തതിനായ്
വീഴ്ചകള്‍ ഏശാതെ സൂക്ഷിച്ചതോര്ത്തിന്നു
കാഴ്ചവക്കുന്നെന്നെ നിന് പാദത്തില്‍
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനം നിന്നെ
ആദ്യ പിതാക്കന്മാര് വാഴ്ത്തിയ പോല്‍
ഇമ്പമോടിന്നിതാ നിന് മക്കളൊന്നിച്ചു
തുമ്പമെന്യേ നിന്നെ കുമ്പിടുന്നു
ശുദ്ധരോടോന്നിച്ചു സ്തോത്രം ചെയ്വാനെന്നെ
പാത്രമാക്കിയോനെ വാഴ്ത്തുന്നിപ്പോള്‍
നാറ്റം പിടിച്ചു ഞാന്‍ ചേറ്റില്‍ കിടന്നപ്പോള്‍
ഏറ്റിയ കര്‍ത്തനെ വാഴ്ത്തുന്നിപ്പോള്‍
രചന:
ആലാപനം: ബിനോയ് ചാക്കോ, മിന്മിനി
പശ്ചാത്തലസംഗീതം: വയലിന് ജേക്കബ്