Song

വാഴ്ത്തുക മനമേ, ഓ, മനമേ

വാഴ്ത്തുക മനമേ, ഓ, മനമേ
കർത്തൻ നാമത്തെ ആരാധിക്കാം
പാടുക മനമേ, ഓ, മനമേ
ശുദ്ധ നാമത്തിനാരാധന

വന്നൊരു നൽ പുതുപുലരി നിനക്കായ്
വന്നു പാടിടുക തൻ ഗീതികൾ
എന്തെന്തുമെൻ പാതയിൽ വന്നു ഭവിച്ചാലും
എന്നന്ത്യനേരവും പാടുമേ ഞാൻ

സ്നേഹത്തിൽ ധനികൻ നീ ദീർഘക്ഷമയുള്ളോൻ
ഉന്നതനാമം ദയാഹൃദയൻ
നിൻ നന്മകൾ എല്ലാം ഞാൻ പാടുമനന്തം
പതിനായിരങ്ങൾ അതിൻ കാരണമാം

അന്നൊരുനാളിലെൻ ദേഹം ക്ഷയിക്കുമ്പോൾ
എന്നന്ത്യം എൻ മുൻപിൽ വന്നിടുമ്പോൾ
അന്നുമെൻ മാനസം നിരന്തരം പാടും
പതിനായിരമാണ്ടും എന്നുമെന്നും

സ്വർഗീയനാട്ടിലെൻ പ്രിയൻ തീർത്ത വീടതിൽ
സ്വർഗീയസൂനുവിൻ വൻ സഭയിൽ
ചെന്നു ഞാൻ പാടും നീ യോഗ്യനാം കുഞ്ഞാടാം
പതിനായിരങ്ങളാം ദൂതർ മദ്ധ്യേ

രചന / പരിഭാഷ: അനീഷ് തങ്കച്ചൻ
ആലാപനം: അന്ന ബേബി
പശ്ചാത്തലസംഗീതം: വി. ജെ. പ്രതീഷ്

The Latest

To Top