കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ
കൊണ്ടുവാ കൊണ്ടുവാ നീ..
രണ്ടെജമാന്മാരെ സേവിച്ചിണ്ടലെന്യേ വസിക്കാമെ
ന്നുകള്ളുകൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ – കൊണ്ടുവാ
അസ്സലായി കഴിയേണം ഡ്രസ്സ് നന്നായിരിക്കേണം
വസ്തുതന്നെ ദൈവമെന്നു തീര്ത്തുരയ്ക്കും ശഠന്മാരെ – കൊണ്ടുവാ
ജോലിമൂലം വേദവാക്യശോധനത്തിനിടയില്ലെ
ന്നേതുമൊരു നാണംകൂടാതോതിടുന്ന ജഡന്മാരെ
വേലവേലയെന്നുചൊല്ലി വേലിയില്ലാ സ്ഥലം പോലെ
നാലുപാടും തുറന്നുള്ള ജാലസുവിശേഷകരെ – കൊണ്ടുവാ
മൂഡരാമിവരെപ്പിടിച്ചൂടുപാടെ വരിഞ്ഞെറി
ഞ്ഞീടുമഗ്നിക്കടലിന്റെ ചൂടിലേക്കെറിഞ്ഞിടുവാന് – കൊണ്ടുവാ
രചന: കെ. വി. സൈമണ്‍
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തലസംഗീതം: വി. ജെ. പ്രതീഷ്