ദൈവമേ നിന് അറിവാലെ ഹൃദയം നിറയ്ക്കുകേ
ജീവനാം നിന് കൃപയാലെ ആത്മക്കണ് തുറക്കുകേ
ദൈവജ്ഞാനം ശ്രേഷ്ഠദാനം ഭക്തന് സത്യസമ്പത്തും
വാഞ്ചിക്കേണം കെഞ്ചിടേണം ക്രിസ്തുവിങ്കല്‍ കണ്ടെത്തും
ഒരു ബാലന് തന്റെ പാത നിര്മ്മലമാക്കിടുവാന്
കരുതേണം നിന് പ്രമാണം കേട്ടു കാത്തു സൂക്ഷിപ്പാന്‍
തേടിയൊരു ശാലോമോനും ഈ നിക്ഷേപം ദര്ശനേ
നേടി കര്ത്തന് സുപ്രസാദം കേട്ടു തന് രഹസ്യത്തെ
ദൈവമേ നിന് വെളിപ്പാടിന് ആത്മാവിന്നു നല്കു കേ
നിന് പ്രകാശം അവകാശം ആക്കുവാന് തന്നരുള്കേ
രചന: വി. നാഗല്‍