Song

എല്ലാരും പോകണം

എല്ലാരും പോകണം
എല്ലാരും പോകണം
ഈ മണ്ണാകും മായ വിട്ട്
വെറും മണ്ണാകും മായ വിട്ട്
നാമൊന്നു ചിന്തിക്കിൽ
നാശപുരിയുടെ തീയാണ് കാണുന്നത്
കൊടും തീയാണ് കാണുന്നത്

എന്തിനു നോക്കുന്നു എന്തിനു നോക്കുന്നു
ചന്തമാം ഈ മായയെ
അയ്യോ ചന്തമാം ഈ മായയെ…
തീരാത്ത സന്തോഷം മാറാത്ത സൗഭാഗ്യം
മേലിൽ നമുക്കായുണ്ട്
ഒരുവൻ മേലിൽ നമുക്കായുണ്ട്

അലറുന്ന ആഴിയിൽ അലതല്ലൽ മാറ്റുവാൻ
ആയവൻ കൂടെയുണ്ട്
മേലിൽ ആയവൻ – കൂടെയുണ്ട്
പോകാം നമുക്കിന്ന് പാടാം നമുക്കൊരു
ത്യാഗത്തിൻ ധ്യാനഗീതം
ഒരു ത്യാഗത്തിൻ ധ്യാനഗീതം

ജീവനദിയുടെ തീരത്ത് നിന്നിട്ടു
ജീവമരത്തണലിൽ
നിത്യ ജീവന്റെ – ജീവ മരത്തണലിൽ
പാടി ഉലാവിടാം നാഥനോടൊത്തു നാം
പുത്തൻ യെരുശലേമിൽ
എന്നും പുത്തൻ യെരുശലേമിൽ

വൈകാതെ പോയിടാം വൈകാതെ പോയിടാം
സ്വർപ്പുരേ പാർത്തിടുവാൻ
നിത്യം സ്വർലോകേ – പാർത്തിടുവാൻ
സമ്മാനം വാങ്ങിടാം നാഥന്റെ കൈകളാൽ
കൂടെന്നും വാണിടുവാൻ
നമ്മൾ കൂടെന്നും വാണിടുവാൻ

രചന: ടി.കെ. സാമുവേല്‍

Save

Most Popular

To Top