Song

നീയെൻ സങ്കേതം നീയെൻ ആശ്വാസം

നീയെൻ സങ്കേതം നീയെൻ ആശ്വാസം
നീറുമ്പോൾ മാനസം
ക്ലേശങ്ങളാൽ ഓരോ ദിനവും
ഞാൻ ഭാരപ്പെട്ടിടുമ്പോൾ

നീ നല്കുന്നതെന്തും നാഥാ സ്വീകരിച്ചീടുവാൻ
സന്താപവേളയിൽ ആശ്വസി ച്ചിടുവാൻ
നൽകുക കൃപയമിതം
ദോഷങ്ങൾ നീ വരുത്തീടുകില്ല
അനർത്ഥങ്ങൾ എല്ലാം നീക്കും…
എന്നെ ദിനവും പോറ്റിപ്പുലർത്തും വല്ലഭൻ നീ നല്ലവൻ..

നിന്നിലുള്ളെൻ സൗഭാഗ്യമോർത്താൽ
ക്ലേശങ്ങൾ സാരമില്ല
ഒന്നിനാലുമെന്റെ ഉള്ളം തളരാതെ നിന്നിൽ ഞാൻ ചാരിടുന്നു
ഭാരങ്ങൾ പൂർണമായ് തീർന്നൊരു നാൾ ഞാൻ
ചേർന്നിടും നിന്നരികിൽ
എന്നും ഞാൻ പാടും സന്തോഷ ഗീതങ്ങൾ
ഹല്ലേലുയ്യാ നിനക്ക്…

രചന, സംഗീതം: തോമസ് കുളഞ്ഞിയിൽ
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: സണ്ണി ചിറയിൻകീഴ്

Save

Most Popular

To Top