സ്തോത്രം ശ്രീ മനുവേലനെ
മമജീവനേ മഹേശനേ
പാർത്തലത്തിൽ പരിശ്രയമായ്
പാരിൽ വന്ന നാഥനേ
മമജീവനേ മഹേശനേ
മാനവ സമ്മാനിതനേ
മാനനീയ രൂപനേ
മമജീവനേ മഹേശനേ
ജീവകൃപാജലം ചൊരിയും
ജീവവർഷമേഘമേ
മമജീവനേ മഹേശനേ
മർത്യജനാം ഭൃത്യനു നിൻ
നിത്യജീവനേകിയ
മമജീവനേ മഹേശനേ
രാജസുതാ പൂജിതനേ
രാജരാജനേശുവേ
മമജീവനേ മഹേശനേ
താവകമാം നാമമഹോ
ഭാവനീയമാം സദാ
മമജീവനേ മഹേശനേ
രചന: കെ വി സൈമൺ
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തലസംഗീതം: ജോസ് മാടശേരിൽ
ഓഡിയോ: സെലസ്റ്റിയൽസ്