കൃപയേറും നിൻ ആജ്ഞയാൽ

James Montgomery രചിച്ച “According to thy gracious word” എന്നാരംഭിക്കുന്ന ആംഗലേയ ഗാനത്തിന്‍റെ പരിഭാഷ.

കൃപയേറും നിൻ ആജ്ഞയാൽ
അത്യന്തം താഴ്മയില്‍
ഓര്‍ക്കുന്നു ഞാന്‍ എന്‍ പേര്‍ക്കായി
ജീവന്‍ വെടിഞ്ഞോനെ

നിന്‍ മേനി തകര്‍ന്നേന്‍ പേര്‍ക്കായ്
സ്വര്‍ഗീയ അപ്പമായ്
ആ ഓര്‍മയില്‍ പാത്രമേന്തി
ഓര്‍ത്തിടുന്നങ്ങേ ഞാന്‍

ഗത്സമനെ മറക്കാമോ
നിന്‍ വ്യഥ ഒക്കെയും
ആ ദു:ഖം രക്തവിയര്‍പ്പും
ഓര്‍ത്തിടുന്നങ്ങേ ഞാന്‍

എന്‍ ശാന്തി ഞാന്‍ കാല്‍വരിയില്‍
നിന്‍ ക്രൂശില്‍ കാണുമ്പോള്‍
ഹാ കുഞ്ഞാടെ എന്‍ യാഗമേ
ഓര്‍ത്തിടുന്നങ്ങേ ഞാന്‍

നിന്‍ യാതന നിന്‍ വേദന
നിന്‍ സ്നേഹ മേഴയ്ക്കായ്‌
എന്‍ അന്ത്യ ശ്വാസം പോവോളം
ഓര്‍ത്തിടുമങ്ങേ ഞാന്‍

രചന (പരിഭാഷ): ജോജി തോമസ്‌
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തലസംഗീതം: ജോണ്‍ സ്റ്റുവര്‍ട്ട്