ഏകസത്യദൈവമേയുള്ളൂ – ഭൂവാസികളേ
ഏകസത്യദൈവമേയുള്ളൂ
കണ്ട കല്ലും മരങ്ങളും കൊണ്ടു പല രൂപം തീര്‍ത്തു
കൊണ്ടുവച്ചിടത്തിരിക്കും തുണ്ടമല്ല സത്യദൈവം
ചത്ത മര്ത്യാത്മാക്കള് ദൈവം എന്ന് നിരൂപിക്കേണ്ടാരും
പത്തുനൂറില്ലദൈവങ്ങള് സത്യദൈവമൊന്നേയുള്ളൂ
പഞ്ച ഭൂത നിര്‍മ്മിതാവ് വഞ്ചനയില്ലാത്ത വനായ്
കിഞ്ചില്നേരംകൊണ്ടഖില സഞ്ചയങ്ങള് സൃഷ്ടി ചെയ്ത
സ്പര്ശിപ്പാനസ്സാദ്ധ്യനായി ദര്ശിപ്പാനപ്രത്യക്ഷനായ്
സര്വരൂപികള്ക്കരൂപി ഉര്‍വ്വിയില്‍ തുല്യമില്ലാത്തോന്
ആലാപനം: തോമസ് വില്യം
പശ്ചാത്തലസംഗീതം: വയലിന് ജേക്കബ്