ഗണിച്ചിടുമോ നീ സോദരാ

ഗണിച്ചിടുമോ നീ സോദരാ
ജീവന്റെ വിലയെ
നിന്നാത്മാവിൻ വിലയെ

ഉഷസ്സതിലുണർന്നു വിടരുന്ന പൂ പോൽ
ഉയർന്നീ ഉർവ്വിയിൻ ക്ഷണികതയിൽ നീ
അന്തിക്കവ വാടി കൊഴിയും കരിഞ്ഞു പോം
അന്ത്യമിതല്ലേ നിന്നോഹരിയും

ക്ഷണികത മാത്രമേ നൽകിടൂ ഉലകം
ക്ഷോണി തൻ ഉന്നതി അഗാധകൂപമേ
ഉണരൂ നിൻ ആത്മാവിൻ നിത്യതയോർത്തിനി
പുണരൂ ജീവന്റെ ദാതാവിനെ

രചന: എബി ജോൺസൻ
സംഗീതം: രാജു ആനാട്
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: അനിൽ ഗോവിന്ദ്

Scroll to Top