അത്യുന്നതൻ മറവിൽ വസിച്ചിടുമ്പോൾ
സർവശക്തൻ നിഴലിൽ പാർത്തിടുമ്പോൾ
ഒരു ബാധയും നിന്നോടടുക്കുകില്ല
ഒരു അനർത്ഥവും നിന്റെ മേൽ ഭവിക്കയില്ല
ലോകത്തിൻ പ്രഭുക്കന്മാർ ഭ്രമിച്ചിടുമ്പോൾ
ലോകത്തിൻ ശക്തികൾ ക്ഷയിച്ചിടുമ്പോൾ
ശങ്കിക്കേണ്ട ഭ്രമിക്കേണ്ട കലങ്ങിടേണ്ട
ദൈവത്തിൻ കരങ്ങളിൽ താണിരിക്കാം
ഉന്നതദൈവത്തിൻ നീതിയവൻ
തന്റെ ജനത്തിന്മേൽ നിറവേറിടും
ദൈവത്തിന്റെ ആഴത്തെ അളന്നിടുവാൻ
ലോകത്തിന്റെ ജ്ഞാനത്താൽ അസാദ്ധ്യമേ
ഉണർന്നെഴുന്നേറ്റു നാം ഒരുങ്ങിടാം
ദൈവത്തിൻ കാഹളം മുഴങ്ങിടാറായി
നൊടിയിട നേരത്തെ കഷ്ടം മറന്നു
നിത്യ തേജസിൻ മഹത്വത്തെ ധ്യാനിച്ചിടാം
രചന: ജെസ്സി ജോൺസൻ
ആലാപനം: ജോൺസൻ ടി. എഫ്
സംഗീതം, പശ്ചാത്തലസംഗീതം: എഡ്വിൻ ജോൺസൻ