ആദ്യസ്നേഹം എവിടെപ്പോയ്
ആദിമമാതൃക എവിടെപ്പോയ്
ആദിപിതാക്കൾ നമ്മൾക്കേകിയ
ആത്മികബോധം എവിടെപ്പോയ്
മടങ്ങി വരിക മകനേ
മടങ്ങി വരിക മകളേ
മടങ്ങി വരിക ജനമേ
മടങ്ങി വരിക വേഗം
കാഹളനാദം കേൾക്കും മുൻപേ
കൈകൾ കോർത്തു പിടിക്കാം
നമ്മൾക്കൊന്നായ് ചേർന്നു നടക്കാം
സ്നേഹച്ചരടു കൊരുക്കാൻ നമ്മുടെ
കൈകളിലാണി തുളക്കാൻ
കുരിശിൽ കയറാം ഗുരുവിന്നൊപ്പം
ബലിയായ് നമ്മെ നൽകാം
‘ഞാൻ ‘ ഭാവത്തിന്നറുതി വരുത്താൻ
കുരിശിൽ ചേർന്നു കിടക്കാം
നാഥൻ പേറും നൊമ്പരമറിയാം
സ്നേഹമുയർത്തി നടക്കാം
ക്രൂശിനെ നോക്കാം സ്വാർത്ഥത വെടിയാം
ഗുരുവിനെ മാതൃകയാക്കാം
സോദരനായി പ്രാണനെ നൽകാം
ക്രൂശിൻ സ്നേഹമുയർത്താം
ചുടലക്കാടു കടക്കുകയില്ല
സ്ഥാനം മാനം പണവും
എന്തിനു വെറുതെ കലഹിക്കുന്നു
ചിന്തിച്ചന്ധത നീക്കാം
രചന: ബിനു പോൾ
ആലാപനം: ഫിലിപ് വർഗീസ് പോൾ
സംഗീതം, പശ്ചാത്തലസംഗീതം: സൈമൺ പോത്താനിക്കാട്