അനശ്വര നാമം സർവേശ്വര നാമം

അനശ്വര നാമം സർവേശ്വര നാമം
അതുല്യമാം നാമം അത്യുന്നത നാമം
സർവാധികാരം ഉള്ള നാമം
അതല്ലോ ക്രിസ്തുയേശുവിൻ നാമം

ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ
ഏകമായ് നല്കപ്പെട്ടുള്ള നാമം
രക്ഷക്കായ് വിളിച്ചപേക്ഷിക്കേണ്ട നാമം
അതല്ലോ ക്രിസ്തുയേശുവിൻ നാമം
യേശുവിൻ നാമം ശ്രീയേശുവിൻ നാമം യേശുവിൻ നാമം

ചാവിനെ വെന്നു ഉയർത്തവൻ നാമം..
ചാരവേ വന്നുദ്ധരിച്ച നാമം
താഴ്ചയിൽ നമ്മെ ഓർത്തവൻ നാമം
അതല്ലോ ക്രിസ്തുയേശുവിൻ നാമം
യേശുവിൻ നാമം ശ്രീയേശുവിൻ നാമം യേശുവിൻ നാമം


രചന: തോമസ് കുളഞ്ഞിയിൽ
സംഗീതം: എഡ്വിൻ ജോൺസൻ & സൂര്യ ശ്യാം
ആലാപനം: സൂര്യ ശ്യാം
പശ്ചാത്തല സംഗീതം: എഡ്വിൻ ജോൺസൻ

Scroll to Top