എന്റെ ദൈവമോ എന്റെ ബുദ്ധിമുട്ടെല്ലാം

എന്റെ ദൈവമോ എന്റെ ബുദ്ധിമുട്ടെല്ലാം
തന്റെ മഹത്വത്തിന്റെ ധനത്തിനാലെ തീര്‍ത്തുതന്നീടും
നാളയെക്കൊണ്ടെന്‍ മനസ്സില്‍ ഭാരമേറുന്ന
ഏതു നേരമെല്ലാം തന്‍ വചനം ധൈര്യം തന്നീടും

ലോകത്തിന്റെ താങ്ങുകള്‍ നീങ്ങിപ്പോകുമ്പോള്‍
സ്വര്‍ഗ്ഗത്തിന്റെ താതനെന്റെ കൂടെ വന്നീടും
പ്രാപ്തി തന്നിടും തൃപ്തി തന്നിടും
പച്ചയായ പുല്പ്പുറം ഒരുക്കിത്തന്നീടും

നേടിയ നന്മകള്‍ ഏറെയല്ലയോ
നഷ്ടമായതോ തെല്ലും സാരമില്ലല്ലോ
ഞാനുറയ്ക്കുന്നു വിശ്വാസമേറുന്നു
എന്നെ പോറ്റുവാന്‍ യേശു ശക്തനായവന്‍

ഗാനരചന: വിൽ‌സൺ ചേന്ദനാട്ടിൽ
ആലാപനം: ബിജു പമ്പാവാലി
പശ്ചാത്തലസംഗീതം: ജെയ്സൺ ഡാനിയേൽ

Scroll to Top