ഇമ്മാനുവേല്‍ ഇമ്മാനുവേല്‍
അത്ഭുതവാന്‍ നിന്‍ കൂടെയുണ്ട്
നീയെന്റെ ദാസന്‍ യിസ്രായേലേ
ഞാന്‍ നിന്നെ ഒരുനാളും മറക്കുകില്ല
കഷ്ടതയുടെ നടുവില്‍ നടന്നാല്‍
നീയെന്നെ ജീവിപ്പിക്കും
വീര്യമുള്ള ഭുജം നീ നീട്ടിയെന്റെ
ശത്രുവിന്‍ തലയെ തകര്‍ക്കും
ലോകാന്ത്യത്തോളം കൂടെയുള്ളവന്‍
ശക്തീകരിക്കുന്നവന്‍
നിര്‍ഭയം വസിക്കുമാറാക്കുന്നവന്‍
എന്‍ കണ്ണുനീരെല്ലാം തുടച്ചു മാറ്റുന്നവന്‍
രചന: മല്ലിക സോളമന്‍
സംഗീതം: വില്‍ഫ്രഡ് സോളമന്‍
ആലാപനം: പീറ്റര്‍ വര്‍ഗീസ്
പശ്ചാത്തല സംഗീതം: വിനോദ് ഹട്ടന്‍