മായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ

മായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ
മാറും മണ്ണായ് വേഗം നിന്‍ ജീവന്‍ പോയിടും
ആനന്ദത്താല്‍ ജീവിതം മനോഹരമാക്കാം
എന്നു നിനക്കരുതേ ഇതു നശ്വരമാണേ

പൂപോല്‍ ഉണങ്ങിടും നിന്‍ ജീവിതം –
പെട്ടെന്നൊടുങ്ങിടും

നന്നായ് എന്നും വാഴാം ഈ ഭൂവില്‍ നിനയ്ക്കേണ്ട
മണ്ണായ് വേഗം മാറും ഇതു നശ്വരമല്ലോ

സ്വര്‍ഗീയ പറുദീസയില്‍ പോകുവാന്‍ നിനക്കാശയോ ?
സ്വര്‍ല്ലോകത്തിന്‍ ഉടയവനെ സ്വീകരിച്ചിടൂ..

രചന: ഭക്തവത്സലൻ