നമുക്കഭയം ദൈവമത്രേ !

നമുക്കഭയം ദൈവമത്രേ
മനുഷ്യഭയം വേണ്ടിനിയും

എന്നും നല്‍ സങ്കേതം ദൈവം
തന്നു നമ്മെ കാത്തിടുന്നു
മന്നും മലയും നിര്‍മ്മിച്ചതിനും
മുന്നമേ താന്‍ വാഴുന്നു

നന്മചെയ്തും നാട്ടില്‍ പാര്‍ത്തും
നമുക്കു ദൈവസേവ ചെയ്യാം
ആശ്രയിക്കാം അവനില്‍ മാത്രം
ആഗ്രഹങ്ങള്‍ തരുമവന്‍

നിത്യനാട് നോക്കി നമ്മള്‍
യാത്രചെയ്യുന്നിന്നു മന്നില്‍
എത്തും വേഗം നിശ്ചയം നാം
പുത്തന്‍ ശാലേം പുരമതില്‍

രചന: എം. ഇ. ചെറിയാന്‍
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌