വിശ്വാസിയെന്നു അഭിമാനിക്കുന്നോർ

വിശ്വാസിയെന്നു അഭിമാനിക്കുന്നോർ
ഭക്തരായ് ജീവിക്കണം
വില പോകാതെ സൂക്ഷിക്കണം

ലോക മോഹത്തിൻ പിൻപേ ഓടാതെ
ലോത്തിനെ പോലെ വലഞ്ഞു പോകാതെ
ലോലഹൃത്തിൻ ഉടമയായി തകർന്നു പോകാതെ

മാറ്റമില്ലാതെ സാക്ഷ്യമറ്റവനായ്
മറ്റു മനുഷ്യരെ പോൽ നീയും ജീവിച്ചാൽ
മന്നിലുള്ള നിന്റെ വാസം ദൈവമഹത്വത്തിനോ?

ഞാനും കുടുംബവുമോ ദൈവസേവകരാം
എന്ന് ചൊന്നിടാൻ പ്രാഗത്ഭ്യ മുണ്ടോ?
ന്യൂനതകൾ മാറ്റി നമ്മൾ ആത്മീകരാകാം

വേദപുസ്തകം നീ അനുസരിക്കുന്നോ?
വേണ്ടമാം വണ്ണം പ്രാർത്ഥനയുണ്ടോ?
വേഗം വരുന്ന യേശു നിന്റെ കണക്കു നോക്കിടും



രചന, ആലാപനം: ജോയ് ജോൺ
പശ്ചാത്തല സംഗീതം: മാരുതി എം. എസ്

Scroll to Top