പരമാത്മാവുരചെയ്യും-മൊഴിയെല്ലാ-
സഭകളും ശ്രവിക്കേണം
സ്ഥിരനാം സാക്ഷിയും വിശ്വസ്തനുമായ് സൃഷ്ടിയിന്നാദ്യ –
നില ലഭിച്ചൊരു വിമലനോതിന
മൊഴി ധരിക്കുകില്‍ ശുഭമെഴും തവ
ശീതമല്ലുഷ്ണവുമല്ല-തവഗുണം
ഏതെന്നു നിജവുമില്ല
ഈ വിധമിനിയും നീ വാടിയ ജലം പോലെ
നാള്‍ കഴിക്കുകില്‍ നിന്നെ ഞാന്‍ മമ
വായില്‍ നിന്ന് പുറത്തുമിഴ്ന്നിടും
ഞാനൊരു ധനിതന്നെ – എനിക്കില്ല
ദീനത ലവമിന്നേ
മാനമോടിദം ചൊല്ലി ഹീനനായ് കുരുടനായ്
നീയിരിപ്പതു കാണ്ക പരനുടെ
മുന്നില്‍ വീണറിയിക്ക നീയതു
സമ്പന്നനാവതിനുണ്ട് – തനിത്തങ്കം
വെണ്‍വസ്ത്രം ധരിപ്പാനുണ്ട്
നിന്‍ കണ്ണു തെളിയുവാന്‍ ലേപവും വിലയ്ക്കുണ്ട്
വന്നുവാങ്ങുക ശിക്ഷയാല്‍ പ്രിയ –
ന്മാരെ ഞാനുണര്‍ത്തുന്നതറിക നീ
മാനസാന്തരപ്പെടുക – എരിവൊടു നീ
മാനസം തുറന്നീടുക
വാതിലിലഹംനിന്നു മുട്ടുന്നായതുകേട്ടു
യാതൊരു നരന്‍ തുറന്നു തരികില –
പ്പൂതനോടു ഞാന്‍ വിരുന്നുകഴിഞ്ഞിടും
സത്യമായ് ജയം കൊള്ളും – ഭടനു ഞാ-
നൊത്തിരിപ്പരുളീടും
കൃത്യമായഹം മേവും – ഭദ്രാസനമതിങ്കല്‍
നിത്യമായവന്‍ വാഴും ലവുദിക്യ
മദ്ധ്യതോജയിച്ചെന്നവിരുതിനാല്‍
![]()
രചന: കെ വി സൈമണ്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തലസംഗീതം: വി ജെ പ്രതീഷ്