ലോകമാകുമീ വാരിധിയിലെന്‍
പടകില്‍ നീ വരണം
നല്ല അമരക്കാരനായിട്ടെന്
ജീവപടകതില് – എന്റെ
ജീവ പടകതില്‍
കൂറ്റന്‍ തിരമാല ഭീകരമായ് വരും നേരം
വന്‍ കൊടുംകാറ്റില്‍ എന്റെ വഞ്ചി
ഉലഞ്ഞിടും നേരം
ഇരമ്പും കടലും കൊടിയ കാറ്റും
ശാന്തമാക്കണം നീ … നാഥാ..
നിത്യ തുറമുഖത്തെന്നെ നീ എത്തിക്കും നാളില്‍
എണ്ണിക്കൂടാതൊരു ശുദ്ധര്‍ കൂട്ടം
കാണും ഞാനന്നവിടെ
ചേരും ഞാനുമാ കൂട്ടത്തില്‍ ഒത്തു
പാടുവാന്‍ സ്തുതികള്‍ – നിനക്ക്
രചന: തോമസ്കുട്ടി കെ. ഐ
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വയലിന് ജേക്കബ്