എല്ലാം നിന്‍ കൃപയാലേശുവേ

എല്ലാം നിന്‍ കൃപയാലേശുവേ
എല്ലാം നിന്‍ കൃപയാലെ
എന്‍ ജീവനുമെല്ലാ നന്മകളും
എല്ലാം നിന്‍ കൃപയാലെ

പാപ കൂപത്തില്‍ കിടന്നെന്നെ
ഉദ്ധരിച്ചീടുവാന്‍
സ്വര്‍ഗ്ഗം വിട്ടിദ്ധരേ വന്ന നിന്‍
കൃപ മനോഹരമേ..

ശോധന വേളകള്‍ തന്നിലെന്‍
മാനസം മോദത്താല്‍
നിന്നെ പാടി പുകഴ്ത്തിടും
നിന്‍ കൃപയാലേശുവേ

എന്‍ ബലഹീനതയില്‍ തുണ
നല്‍കുന്നവന്‍ നീയേ
നിന്‍ കൃപ മതിയെനിക്കെന്നും
ജീവിത കാലമെല്ലാം

രചന: തോമസ്‌കുട്ടി കെ. ഐ
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌
Share/Bookmark

Scroll to Top