നന്മ മാത്രമേ നന്മ മാത്രമേ

നന്മ മാത്രമേ നന്മ മാത്രമേ
നന്മയല്ലാതൊന്നുമേ നീ ചെയ്യുകയില്ല
എന്ത് ഭവിച്ചെന്നാലും
എന്ത് സഹിച്ചെന്നാലും 
എല്ലാമേശുവേ നന്മക്കായിട്ടല്ലോ!

നീ മാത്രമേ നീ മാത്രമേ
നീ മാത്രമേയെന്‍ ആത്മസഖി
എന്റെ യേശുവേ എന്റെ ജീവനേ
എന്റെ ആശയേ നീ ഒന്ന് മാത്രമേ..

നിന്നെ സ്നേഹിക്കും നിന്റെ ദാസന്
നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോ?
എന്നെ പേര്‍ ചൊല്ലി വിളിച്ചിടുവാന്‍
കൃപ തോന്നി എന്നതിനാല്‍ ഞാന്‍ ഭാഗ്യവാന്‍

പരിശോധനകള്‍ മനോവേദനകള്‍
ഭയമേകും വിധമെന്നില്‍ വന്നിടുമ്പോള്‍
തരിപോലും കുറവില്ലാ സ്നേഹമെന്നില്‍
ചൊരിഞ്ഞിടും നാഥന്‍ പോക്കുവഴിയും തരും

ദോഷം മാത്രമേ ഈ ലോകം തരൂ
ദോഷമായിട്ടൊന്നും പ്രിയന്‍ ചെയ്കയില്ല
എന്റെ യേശുവേ എന്റെ പ്രാണനേ
നന്മ ചെയ്‌വാന്‍ എനിക്കും നീ കൃപ നല്‍കുകേ..

രചന: ഗ്രഹാം വര്‍ഗീസ്‌
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍
Share/Bookmark

Scroll to Top