യേശുവേ നീ കൂടവേ

യേശുവേ നീ കൂടവേ
ഉണ്ടെന്നാകിൽ എനിക്ക്
ഇല്ലൊരു ചഞ്ചലവും
സാധുവിനെന്നും മന്നിൽ

നീ കൂടെ ഉണ്ടെന്നാകിൽ (3)
ഇല്ലൊരു ചഞ്ചലവും

ഭാരങ്ങൾ പാരിതിങ്കൽ
ഏറിടുന്ന നേരവും
രോഗങ്ങൾ ഓരോന്നായി
വന്നിടും നേരത്തിലും

ജീവിത കൈത്താരിയിൽ
കൺനീർ പാതകളിൽ
കൂരിരുൾ ഏറിടിലും
മുൾപ്പാതയായിടിലും

സങ്കട സാഗരത്തിൽ
വൻതിര ഏറിടുമ്പോൾ
ജീവതനൗകയിൽ നീ
അമരത്തുറങ്ങുകയിൽ

അലകൾ ഒടുങ്ങി ഓടം
കരയിൽ അണഞ്ഞിടാറായ്
കരപറ്റി നിന്നിൽ നാഥാ
വിലയം പൂകിടുവാനായ്

രചന, സംഗീതം: കെ. വി. ഐസക്
ആലാപനം: ജോർജ് മഠത്തിൽ
പശ്ചാത്തല സംഗീതം: സൈമൺ പോത്താനിക്കാട്

Scroll to Top