Song

ദേവാധി ദേവനാം യേശുവിന്റെ

ദേവാധി ദേവനാം യേശുവിന്റെ
തൃപാദമെന്നുമെൻ ആശ്രയം
രാജാധി രാജനാം യേശുവിനായ്
അർപ്പിക്കുന്നേഴയെ സർവവും

ഹാലേലുയ്യ (4)
പാടിടും ഞാൻ നാൾകളെല്ലാം

കാൽവരി കുന്നിലെ യാഗവേദി
കാണുന്നു ഞാനെന്റെ ഉൾ കണ്ണിനാൽ
കേൾക്കുന്നു ക്രൂശിലെ രോദനത്തിൻ നാദം
ഏഴയെൻ അകതാരിൽ നന്ദിയോടെ

കാഹളനാദത്തിൻ മാറ്റൊലികൾ
കേട്ടിടും ഞാനെന്റെ കാതുകളിൽ
കണ്ണുകൾ ചിമ്മിടും മാത്രയതിൽ വേഗം
കർത്താവിൻ ചാരത്തു ചേർന്നിടും ഞാൻ

രചന: ജെയ്സൺ പി എബ്രഹാം
സംഗീതം: ബിനോയ് ചെറിയാൻ
ആലാപനം: ആഷ്‌ലി മാത്യു
പശ്ചാത്തല സംഗീതം: സുനിൽ സോളമൻ

The Latest

To Top