സ്തുതിക്കാം ഹല്ലേലുയ്യാ പാടി
ആര്‍ത്തിടാം വല്ലഭനു പാടി
മഹത്വമേ ദൈവ മഹത്വമേ
യേശു നാഥന് എന്നെന്നുമേ
വീണ്ടെടുപ്പിന്‍ വില തന്ന ദൈവം
തന്നെയവന്‍ യാഗമായി നല്‍കി
അത്ഭുതങ്ങള്‍ ചെയ്യും സര്‍വ വല്ലഭന്‍
സങ്കേതമവനല്ലയോ
വിളിക്കുമ്പോള്‍ ഉത്തരമരുളും
രക്ഷിപ്പാനായ് ഓടിയെത്തും ദൈവം
സിംഹത്തിന്‍ മീതെ നടന്നിടുമേ ഞാന്‍
സര്‍പ്പങ്ങളെ മെതിച്ചിടുമേ
രചന: വര്‍ഗീസ് മാത്യു
ആലാപനം: ബിനോയ് ചാക്കോ & കോറസ്
പശ്ചാത്തലസംഗീതം: വയലിന്‍ ജേക്കബ്
ഓഡിയോ: ആത്മീയയാത്ര റെക്കോര്‍ഡ്സ്