നിൻ ചട്ടങ്ങൾ പഠിപ്പാൻ

നിൻ ചട്ടങ്ങൾ പഠിപ്പാൻ ഞാൻ കഷ്ടത്തിലായി
അതെനിക്ക് ഗുണമായി
ആയിരമായിരം പൊൻ വെള്ളി നാണ്യത്തേക്കാൾ
തിരുവായ്മൊഴിയെത്ര ഉത്തമം

വചനമെൻ കാലിനു ദീപമേ
പാതകൾക്കു പ്രകാശമേ
വചനം തേനിലും മധുരമേ
പൊന്നിലും വിലയേറിടും
അതിവിശുദ്ധം പരിശുദ്ധം
രക്ഷനൽകാൻ ഏകവഴിയുമേ

യാഹിൻ ആജ്ഞകൾ നേരുള്ളത്
എൻ ഹൃദയം സന്തോഷിക്കും
യാഹിൻ സാക്ഷ്യം വിശ്വാസ്യമേ
അല്പബുദ്ധി ജ്ഞാനിയായിടും
അനുസരിപ്പാൻ ആചരിപ്പാൻ
ഒരുക്കാൻ ഒരുങ്ങിയ കണ്ണാടിയായ്‌

രചന: ലിസ്സി റോയ്
സംഗീതം: റോയ് തോമസ്
ആലാപനം: ജെയ്സൺ സോളമൻ
പശ്ചാത്തല സംഗീതം: വിനോദ് ഹട്ടൻ

Scroll to Top