കുഴഞ്ഞ കളിമണ്ണു ഞാൻ
നിൻ കരത്തിൽ
തകർന്നുപോകാം പളുങ്കുപാത്രം
ചവിട്ടിക്കുഴക്കാം ഉടച്ചുവാർക്കാം
നിൻഹിതമതുപോൽ
പൊടിയിൽ നിന്നുളവായ് മൺകൂരകളിൽ പാർത്ത്
ചതഞ്ഞരഞ്ഞു പോകും പുഴുക്കൾ പോലവേ
നീർപ്പോളകൾ സമവും വയലിൽ പുല്ലുപോൽ
വാടി കരിഞ്ഞു പോം മനുഷ്യജീവിതം
മനുഷ്യർ ദൈവത്തിലും നീതിമാനാകുമോ?
നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?
ലംഘനം ക്ഷമിച്ചും പാപം മറച്ചും
കിട്ടിയ മനുഷ്യൻ ഭാഗ്യവാനല്ലോ
![]()
രചന: ലിസ്സി റോയ്
ആലാപനം: സ്റ്റെഫി സോളമൻ
അവതരണം: ടീം ഹാർട്ട്ബീറ്റ്‌സ്