Song

സന്തതം സ്തുതി തവ ചെയ്‌വേനേ ഞാൻ

സന്തതം സ്തുതി തവ ചെയ്‌വേനേ ഞാൻ
നിൻ തിരു കൃപയോ സാന്ത്വനകരമേ

ചന്തം ചിന്തും നിന്നടിമലരെൻ
ചിന്താഭാരം നീക്കിടുന്നതിനാൽ

എരിതീ സമമായ് ദുരിതം പെരുകി
ദഹനം ചെയ്തിതു ഗുണചയമഖിലവും

അന്നാളിൽ നിന്നാശയമുരുകി
വന്നെൻ പേർക്കായി ക്രൂശിൽ നീ കയറി

ഒരുനാൾ തവകൃപ തെളിവായ് വന്നു
കരളു തുറന്നു കരുതി ഞാനന്നു

എത്താസ്നേഹം കരുതി നീയെന്റെ
ചിത്താമോദം വരുത്തി നീ പരനേ!

എന്തെകും ഞാൻ പകരമിതിന്നു
ചിന്തിച്ചാൽ ഞാനഗതിയെന്നറിവായ്

എൻ നാളെല്ലാം നിന്നുടെ പേർക്കായ്
മണ്ണിൽ നിൽപ്പാൻ കരുണ നീ ചൊരിക

രചന: കെ. വി. സൈമൺ
ആലാപനം: ജെയ്‌സൺ കെ ജോർജ്

The Latest

To Top