കരുണാസനത്തിലിരിക്കും കര്‍ത്താവേ നിന്‍റെ
മരണം ഓര്‍ത്തിന്നും സ്തുതിക്കും
ശരണം നീ അല്ലാതെ മറ്റൊരുവനുമില്ലീ ഭൂവില്‍
വരണം അടിയാര്‍ക്കു നിന്‍ ഭരണം നല്കിടുവാനായ്
ന്യായാസനസ്ഥനല്ലേ നീ വലിയ വെള്ള
സിംഹാസനവും നിന്റേത്
മായാലോകം ഭരിക്കും സാത്താനെ തോല്‍പ്പിക്കുവാന്‍
കായം ബലികഴിച്ചൊരാചാര്യരാജനും നീ
ആഴ്ചവട്ടത്തിനൊന്നാം നാള്‍ തിരുമുന്പാകെ
കാഴ്ചയുമായി വരുന്നേന്‍
വീഴ്ചതാഴ്ചകള്‍ ഒന്നും നോക്കാതടിയാരുടെ
നേര്‍ച്ചകള്‍ തൃക്കണ്‍ പാര്‍ത്തു ചേര്‍ത്തുകൊള്‍ കൃപയോടു
മാനംമഹിമകള്‍ക്കെല്ലാം യോഗ്യനാം അങ്ങേ
ധ്യാനിച്ചു സ്തോത്രം ചെയ്യുന്നേന്‍
വാനസേനാദികളും നിന്നെ വണങ്ങിടുമ്പോള്‍
മാനവേന്ദ്ര നിനക്കു നിത്യം മഹത്വം ആമേന്‍
![]()
രചന: പേരിശ്ശേരി മത്തായിച്ചന്‍ (കെ.എന്‍. മാത്യു)
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തലസംഗീതം: ഐസക് ജോണ്‍