പോര്‍ക്കളത്തില്‍ നാം പൊരുതുക ധീരരായ്
യേശുവിന് നാമമതേന്തി
പോയിടാം സുവിശേഷ മോതിടാം നാടെങ്ങും
അനന്ത സന്തോഷമുണ്ടൊടുവില്‍
ആയിരങ്ങള്‍ പതിനായിരങ്ങള്‍ ഇതാ
പാപത്തിനാഴത്തില് വീണു
കയറുവാന്‍ കരകാണാ തുഴലുന്ന നേരം
നേടിടാം സ്നേഹക്കൊടിയാല്
കണ്ണീരില്‍ വിതച്ചിടില് ആര്‍പ്പോടെ കൊയ്യും
പോയിടാമവന് തിരുമുന്പില്
വാങ്ങാം പ്രതിഫലം ചൂടാം കിരീടങ്ങള്‍
പാടിടാം സ്തോത്ര സംഗീതം
കഷ്ടങ്ങള്‍ വന്നാലും ക്ലേശം സഹിക്കിലും
ഓടും നിന് പാത തേടി
കുരിശിലെ സ്നേഹം ഓര്‍ത്തിടും നേരം
വേണ്ടെനിക്കീ ലോക സൌഖ്യം
ഐക്യമായ് നിന്നു നാം വേല ചെയ്തിടുകില്‍
ഇടിച്ചിടാം പേയിന്‍ കോട്ട
ജയമെടുത്തിടാം ജയവീരന്‍ വരുവാന്‍
താമസല്ലിനി ഏറെ
രചന: അച്ചാമ്മ മാത്യു
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തലസംഗീതം: ജെറി അമല്‍ദേവ്
ഓഡിയോ: ആത്മീയയാത്ര