എന്‍ നാഥാ.. വരുമോ ഏഴയെ ചേര്‍പ്പാന്‍

എന്‍ നാഥാ.. വരുമോ ഏഴയെ ചേര്‍പ്പാന്‍
എന്‍ തുമ്പം നീങ്ങിടാറായ്
എന്നും പാടിടും പ്രേമഗാനം ഞാന്‍

നിന്‍ പ്രേമം വീഞ്ഞിലും
നീ ആയിരങ്ങളിലും സുന്ദരന്‍
നിന്‍ കൂടുള്ള വാസം ആനന്ദം
എന്‍ ഇഹത്തില്‍ കഷ്ടം നിസ്സാരങ്ങള്‍ ..

വിണ്ണില്‍ കാഹളം കേള്‍ക്കും നേരത്തില്‍
മണ്ണില്‍ ഉറങ്ങും ശുദ്ധര്‍ ഉയിര്‍ക്കുമേ
കണ്ണുനീരന്നു മാറും നാളതില്‍
കാന്തന്‍ കൂടുള്ള വാസം ഓര്‍ക്കുമ്പോള്‍



രചന: പി. എം. ജോസഫ്‌
ആലാപനം: ജോസ് സാഗര്‍
പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

Scroll to Top