Song

ദേവാധി ദേവാ ത്രിയേകാ..

ദേവാധി ദേവാ ത്രിയേകാ..
താവക തൃപ്പദം തന്നില്‍
ആശയോടെത്തിടും ഈ നിന്റെ ദാസനെ
ആശിര്‍വദിക്കണം ഈശാ..

നാള്‍തോറും ഭാരം ചുമക്കും
നല്ലൊരു രക്ഷകന്‍ നീ താന്‍
നന്ദിയാലെന്നുള്ളം നിന്‍ തിരു സന്നിധൌ
നിത്യം സ്തുതിക്കുന്നു നാമം

നിന്‍ സ്നേഹമെത്രയോ ശ്രേഷ്ഠം
നീയെനിക്കെന്തോരാശ്വാസം
നീയെനിക്കാനന്ദം നീയെന്റെ പാലകന്‍
നിന്‍ കൃപയേകണമെന്നും


രചന: പി. എം. ജോസഫ്‌
ആലാപനം: നജിം അര്‍ഷാദ്
പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

The Latest

To Top