ആശ്വാസദായകൻ യേശു നയിക്കുന്ന
ആത്മീയയാത്രയിൽ പങ്കുചേരൂ
ചങ്കിലെ ചോര നിനക്കായൊഴുക്കിയ
കർത്താവ് നിന്നെ വിളിച്ചിടുന്നു
കൂരിരുളിൻ താഴ്‌വരയിൽ നീ
വഴിയറിയാതെ അലയുമ്പോൾ
വഴിയും സത്യവും ജീവനുമായവൻ
കരുണാമയനായ് വിളിച്ചിടുന്നു
വേദന നിറയും ഈ തടവറയിൽ നീ
തഴുതറിയാനായ് കേഴുമ്പോൾ
വഴിയും സത്യവും ജീവനുമായവൻ
കരുണാമയനായ് വിളിച്ചിടുന്നു

രചന: ജെ. വി. പീറ്റർ
ആലാപനം: തോമസ് വില്യംസ്, ജിജി സാം
പശ്ചാത്തലസംഗീതം: വയലിൻ ജേക്കബ്