Song

നീയെൻ സ്വന്തം നീയെൻ പക്ഷം

നീയെൻ സ്വന്തം നീയെൻ പക്ഷം
നീറും വേളകളിൽ
ആഴിയിൻ ആഴങ്ങളിൽ
ആനന്ദം നീയെനിക്ക്
ചൂരച്ചെടിയിൻ കീഴിലും – നിൻ
സാമീപ്യമരുളും നാഥനേ

ചൂടേറിയ മരുയാത്രയിൽ
ദാഹത്താലെൻ നാവു വരളുമ്പോൾ
ഹാഗാറിൻ പൈതലിൻ കരച്ചിൽ കേട്ടവൻ
എന്നാത്മദാഹം തീർത്തിടും

ചതഞ്ഞ ഓട ഒടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുത്താത്തവൻ
വിലാപങ്ങളെ നൃത്തമാക്കുന്നവൻ
വിടുതലിൻ ദൈവം എന്റെയേശു

രചന: ജെ വി പീറ്റർ
ആലാപനം: തോമസ് വില്യംസ്
പശ്ചാത്തലസംഗീതം: വയലിൻ ജേക്കബ്

The Latest

To Top