എന്റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾ

എന്റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾ
ഒന്നൊന്നായി ആഞ്ഞടിക്കിൽ
എന്റെ പ്രാണപ്രിയനെന്റെ കൂടെയുണ്ടാകയാൽ
ആകുലമില്ലെനിക്ക്

ഞാൻ ഭയന്നു കേണതാം വേളകളിൽ
എന്നോടരുളിച്ചെയ്തു
നീ ഭയപ്പെടെണ്ട, ഞാനുണ്ട് കൂടെ
ഞാൻ നിന്നെ വീണ്ടെടുത്തോൻ

ഞാൻ ഭ്രമിച്ചു നോക്കിയ വേളകളിൽ
എന്നോടരുളിച്ചെയ്തു
നീ ഭ്രമിച്ചു നോക്കേണ്ട, ഞാൻ നിന്റെ ദൈവം
ഞാൻ നിന്റെ സഹായകൻ

ഞാൻ സഹായമില്ലാതെ കരഞ്ഞ നേരം
എന്നോടരുളിച്ചെയ്തു
എന്റെ നീതിയുള്ള കരത്താൽ ഞാൻ നിന്നെ താങ്ങും
ഞാൻ നിന്നെ ബലപ്പെടുത്തും

രചന, സംഗീതം: എൻ. ജി. ജോൺ
ആലാപനം: ഡാനിയേൽ ചെമ്പോല

Scroll to Top