യേശുവിനെ നാം കൈക്കൊണ്ടത് പോല്‍
നല്ലിടയനോടെന്നും ചേര്‍ന്ന് നടക്കാം
കൂട്ടുകൂടുവാന്‍ കൂടെഇരിപ്പാന്‍
കൂടെനടപ്പാന്‍ കൂടെയുണ്ടേശു
യേശു വന്ന ഉള്ളത്തില്‍ സ്വര്‍ഗ്ഗരാജ്യമേ
നീതി സമാധാനം സന്തോഷമേ
ആമോദമേ പരമാനന്ദമേ
ക്രിസ്തുവിന്‍ മഹിമകണ്ട സാക്ഷികള്‍ നാം
ദേവാധി ദേവന് സ്തോത്രം ചെയ് വിന്‍
അവന്‍ തന്‍ ജനത്തെ പാലിക്കുന്നു
കര്‍ത്താധി കര്‍ത്താന് സ്തുതി പാടുവിന്‍
തൃക്കയ്യില്‍ നമ്മെ വഹിക്കുന്നവന്‍
താഴ്ചയില്‍ നമ്മെ ഓര്‍ത്തവനാം
വൈരിയില്‍ നിന്നും വിടുവിച്ചവന്‍
സകല ജഡത്തിനും ആഹാരം നല്‍കി
കരുതും ദൈവം സ്തുതിക്കു യോഗ്യന്‍
യേശു എന്റെ പ്രാണനെ മൃത്യുവില്‍ നിന്നും
എന്റെ കണ്ണിനെ കണ്ണുനീരില്‍ നിന്നും
എന്റെ കാലിനെ വീഴ്ചയില്‍ നിന്നും
ഇന്നയോളം വിടുവിച്ചു വന്‍കൃപയാല്‍
രചന: കൃപയാല്‍ ജോണ്‍ വിശ്വംഭരന്‍
ആലാപനം: ബെന്നി ജോണ്‍
പശ്ചാത്തല സംഗീതം: ജോണി കെ. ജോണ്‍