യേശുനാഥാ നിന്‍ കൃപയ്ക്കായ് സ്തോത്രമെന്നേക്കും
ഈശനേ നിന്‍ നാമമെന്റെ ക്ലേശമകറ്റും
നാശമയനായൊരെന്നില്‍ ജീവനരുളാന്‍
വന്‍ ക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു
പാവനമാം നീതിയില്‍ ഞാന്‍ എന്നുമിരിപ്പാന്‍
നിന്റെ ജീവനിലോരംശമെനിക്കേകിയതിനാല്‍
നിന്‍ ഹൃദയം തന്നിലെന്നെമുന്‍കുറിച്ചോരു
വന്‍ കരുണയ്ക്കിന്നുമിവന്നര്‍ഹതയില്ലേ
എത്രകാലം നിന്‍ കൃപയെ വ്യര്‍ത്ഥമാക്കി ഞാന്‍
അത്രനാളും അന്ധകാരം തന്നിലിരുന്നേന്‍
വിശ്രമദേശത്തിലീ ഞാന്‍ എത്തും വരേയ്ക്കും
നിന്റെ വിശ്രുതകൃപകളെന്നെ പിന്‍തുടരേണം
രചന: കെ വി സൈമണ്‍
ആലാപനം: ഡിറ്റി, ഡിവിന, റീബ