അതിമംഗളകാരണനേ സ്തുതി തിങ്ങിയ പൂരണനേ
നരന്‍ വാഴുവാനീ തിരുനാളില്‍ പിറന്ന മന്മഥ താരകമേ
മനമങ്ങിയ ഞങ്ങളെയും വിധി തിങ്ങിയ തങ്ങളെയും
നിന്റെ മാമഹത്വം ദിവ്യശ്രീത്വവും കാട്ടുവാന്‍
വന്നു പുംഗവനേ
മുടി മന്നവര്‍ മേടയതും മഹാ ഉന്നത വീടിനെയും
വിട്ടു മാട്ടിടയില്‍ പിറന്നാട്ടിടയര്‍ തൊഴാന്‍
വന്നുവോ ഈ ധരയില്‍
തങ്കക്കട്ടിലുകള്‍ വെടിഞ്ഞു പശുത്തൊട്ടിയതില്‍ കിടന്നു
ബഹു കാട്ടുമഞ്ഞിന്‍ കഠിനത്തിലുള്‍പ്പെട്ട്
കഷ്ടം സഹിച്ചവനേ
![]()
ആലാപനം: ബിനോയ് ചാക്കോ, ദലീമ
More versions >