വാഴ്ത്തിടാം യേശു നാമത്തെ
നന്ദിയാല്‍ സ്തോത്രം പാടിടാം
വര്‍ണ്ണിക്കാം തന് മഹത്വത്തെ
വല്ലഭന് യേശു നാമത്തെ
ഉയര്ത്തെണീറ്റതാം ഉന്നതനേശുവേ
വല്ലഭ നാമത്തെ എന്നെന്നും ഘോഷിക്കാം
ആത്മാവില്‍ ഒന്നായ് പാടിടാം
ആത്മാവാം ദൈവ സ് നേ ഹത്തെ
കീര്‍ത്തിക്കാം തന് കൃപകളെ
കര്‍ത്താവാം യേശു നാമത്തില്‍
താതന് സ്തോത്രം പാടിടാം
ഘോഷിക്കാം കര്ത്തന് നാമത്തെ
പ്രാര്‍ഥിക്കാം യേശു നാമത്തില്‍
പ്രാപിക്കാം എന്നും നന്മകള്
![]()
രചന, സംഗീതം: സാബു ലൂയിസ്
ആലാപനം: ദലീമ
പശ്ചാത്തലസംഗീതം: റെക്സ് വിജയന്