പ്രിയന്‍ വാനില്‍ വന്നിടുവാന്‍ കാലമായ്
നമ്മെ ചേര്‍പ്പാന്‍ തന്‍റെ നിത്യഭവനമതില്‍
ഒരുങ്ങിടാം വിശുദ്ധരായ് നാം
തന്നെ എതിരേറ്റിടുവാന്‍
ഉണര്‍ന്നിരിക്കാം ഉത്സുകരായ്
പ്രിയനേ സ്വീകരിപ്പാന്‍
വാനവിരവില്‍ അവന്‍ വരുമ്പോള്‍
ക്രിസ്തുവില്‍ മരിച്ചോരെല്ലാം ഉയിര്‍ക്കും
ജീവനോടിരിക്കും നാം അവനോടൊന്നായ്
മേഘങ്ങളില്‍ എടുക്കപ്പെടും
കണ്ണുനീരെല്ലാം തോരുമന്നു
വേദനകളെല്ലാം തീരുമന്ന്
നാളുകളായ് നാം കാത്തിരുന്ന
സ്വര്‍ഗ്ഗനാട്ടില്‍ ചേര്‍ന്നിടുമ്പോള്‍
![]()
രചന: തോമസ് കുളഞ്ഞിയില്‍
ആലാപനം: ജിജി സാം
പശ്ചാത്തലസംഗീതം: സണ്ണി ചിറയിന്‍കീഴ്