ഞാനെന്നും സ്തുതിച്ചിടും നന്ദിയോടെ
മല്പ്രാണനാഥനേശുവിനെ
ഒന്നിനെച്ചൊല്ലിയും വ്യാകുലപ്പെടുവാന്‍
കാരണമില്ലെനിക്കിനിയൊരുനാളും
അവനെന്റെ ഭാരങ്ങള്‍ ചുമക്കുന്നതാല്
പലവിധ ഭാരങ്ങള്‍ തുടരെ വരുമ്പോള്‍
നിലനില്പ്പാന് ത്രാണി തരുമവനെനിക്ക്
അല്ലല് അഖിലവും തീര്‍ത്തിടും താന്‍
![]()
രചന: തോമസ് കുളഞ്ഞിയില്‍
ആലാപനം: ജെ. പി. രാജന്
പശ്ചാത്തലസംഗീതം: വയലിന് ജേക്കബ്