നിത്യവന്ദനം നിനക്കു സത്യദൈവമേ

നിത്യവന്ദനം നിനക്കു സത്യദൈവമേ
സ്തോത്രവും ജയവും യോഗ്യം അത്യുന്നതനേ

മർത്യകുലത്തിൻ സൃഷ്ടാവേ നിത്യ പിതാവേ
സത്യവിശ്വാസികൾ ചെയ്യും സ്തോത്രം നിനക്കേ

എത്രയും മനോഹരം നിൻ കൃത്യങ്ങളെല്ലാം
ചിത്രമതിചിത്രമവ എത്രയോ ശ്രേഷ്ഠം

മാനവകുലത്തിൻ പാപം മോചനം ചെയ്‍വാൻ
ഹീനമാം കുരിശിൽ ശാപം തീർത്ത പരനേ

തന്നിൽ വിശ്വസിക്കുന്നവർക്കെന്നേക്കും മോക്ഷം
തന്നരുളാൻ ഉന്നതത്തിൽ ചേർന്ന പരനേ

സർവ ബഹുമാനം സർവ മഹത്വം സ്തുതിയും
സ്വർവേശ്വരനായ യഹോവയ്‌ക്ക് താൻ ആമേൻ!

Scroll to Top