കര്‍ത്താവുയിര്‍ത്തുയിരേ
ഇന്നും നമുക്കായി ജീവിക്കുന്നു
ആകയാല്‍ ജയഗീതങ്ങള്‍
പാടി കീര്‍ത്തിക്കാം തന്‍ മഹത്വം
വല്ലഭാനായ് വാഴുന്നവന്‍
എല്ലാധികാരവും ഉള്ളവനായ്
നല്ലവനിത്രയും ഉന്നതനവനെ
നമുക്കിന്നനുഗമിക്കാം
മൃത്യുവിനാല്‍ മാറിടുന്ന
മര്‍ത്യനില്‍ ചരിടുന്നവര്‍ ഒടുവില്‍
വിലപിതരാമെന്നാല്‍ ചാരുന്നു നാം
വലിയവന്‍ ക്രിസ്തുവില്‍ ഹാ!
വിളിച്ചു നമ്മെ വേര്‍തിരിച്ച
വിമലന്റെ സത്ഗുണം ഘോഷിച്ചു നാം
പാര്‍ത്തിടാം പാരിതില്‍ അനുദിനവും
പരമമോദിതരായ്
![]()
രചന: ചാള്‍സ് ജോണ്‍
ആലാപനം: ജോണ്‍ലി ചാള്‍സ്
പശ്ചാത്തലസംഗീതം: ജോസ് മാടശേരില്‍