മനമേ പക്ഷിഗണങ്ങള്‍ ഉണര്‍ന്നിതാ

മനമേ പക്ഷിഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍
മനമേ നീയുമുണര്‍ന്നിട്ടേശു പരനെ പാടി സ്തുതിക്ക

മനമേ നിന്നെ പരമോന്നതന്‍ പരിപാലിക്കുന്നതിനെ
നിനച്ചാല്‍ നിനക്കുഷസില്‍ കിടന്നുറങ്ങാന്‍ കഴിഞ്ഞിടുമോ?

മൃഗജാലങ്ങള്‍ ഉറങ്ങീടുന്ന സമയത്ത് നീ കിടന്നു
മൃഗത്തേക്കാള്‍ നിര്‍വിചാരിയായ് ഉറങ്ങാതെന്റെ മനമേ

മരത്തിന്‍ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേ-
ട്ടുറക്കം തെളിഞ്ഞുടനെ നിന്റെ പരനെ പാടി സ്തുതിക്ക

പരനേശു താന്‍ അതിരാവിലെ തനിയെ ഒരു വനത്തില്‍
പരിചോടെഴുന്നുണര്‍ന്നു പ്രാര്‍ത്ഥിച്ചതു നീ ചിന്തിച്ചിടുക

ഒരു വാസരം ഉഷസായപ്പോള്‍ പീലാത്തോസിന്റെയരികില്‍
പരനേശുവൊരജം പോല്‍ നിന്ന നില നീ ചിന്തിച്ചിടുക

പരനെ തള്ളിപ്പറഞ്ഞ പത്രോസതിരാവിലെ സമയം
പെരുത്ത ദു:ഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടിക്കരഞ്ഞു

മറിയം അതിരാവിലേശുവെ കാണാഞ്ഞിട്ടുള്ളം തകര്‍ന്നു
കരയുന്നതെന്തതുല്യ സ്നേഹം മനമേ നിനക്കതുണ്ടോ ?

ആലാപനം: ബിനോയ്‌ ചാക്കോ

https://www.youtube.com/watch?v=Mix9xG4Ijcw

Scroll to Top