ഇളകാ തിരുജനമൊരുനാള്‍

സങ്കീര്‍ത്തനം 125 ന്റെ സംഗീതാവിഷ്കാരം. സങ്കീര്‍ത്തനം ഇവിടെ വായിക്കാം:

“യഹോവയില്‍ ആശ്രയിക്കുന്നവര്‍ കുലുങ്ങാതെ എന്നേക്കും നില്‍ക്കുന്ന സീയോന്‍ പര്‍വ്വതം പോലെയാകുന്നു. പര്‍വ്വതങ്ങള്‍ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതല്‍ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു. നീതിമാന്മാര്‍ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു ദുഷ്ടന്മാരുടെ ചെങ്കോല്‍ നീതിമാന്മാരുടെ അവകാശത്തിന്മേല്‍ ഇരിക്കയില്ല. യഹോവേ, ഗുണവാന്മാര്‍ക്കും ഹൃദയപരമാര്‍ത്ഥികള്‍ക്കും നന്മ ചെയ്യേണമേ. എന്നാല്‍ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ് പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ. യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.”

ഇളകാ തിരുജനമൊരുനാള്‍..
ചലിയാമലയതിനു സദൃശമവര്‍

പല കാരണമുളവാകിലും
മലയാം സീയോനതിനു സമമവര്‍

സലേം നഗര്‍ തന്നെ മല ചുഴും –
വിധം നാഥന്‍ വളയുമതാല്‍

ദോഷമയമാകും ചെങ്കോല്‍
നീതിമാന്‍മാര്‍ക്കോ പരിവലാലവവു

തെറ്റില്‍ വഴി തെറ്റുന്നവര്‍ ദുഷ്ടന്മാരോ-
ടിരിക്കും സഭയ്ക്കോ ശുഭം

രചന: മഹാകവി കെ. വി. സൈമണ്‍
ആലാപനം: സംഗീത
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

Scroll to Top