ആശ്രയമായ്

ആശ്രയമായ് എനിക്കേശുവുണ്ട്
ആശ്വാസമായ് അവനരികിലുണ്ട്
കൂരിരുളിന്‍ താഴ് വരയില്‍
സാന്ത്വനമായ് എന്നുമരികിലുണ്ട്

സ്വന്ത സഹോദരര്‍ അകന്നിടുമ്പോള്‍
മിത്രങ്ങളെല്ലാം എതിര്‍ത്തിടുമ്പോള്‍
പ്രാണപ്രിയാ യേശുവേ
എന്നെന്നും കാത്തിടണേ

ദുഃഖത്തില്‍ ആശ്വാസം നല്‍കിടുന്നു
രോഗങ്ങളില്‍ സൌഖ്യദായകനും
കണ്ണുനീര്‍ തുടച്ചും കൈകള്‍ പിടിച്ചും
കാത്തിടും കണ്മണി പോലെ

രചന: ഗ്രേസി വര്‍ഗീസ്‌
സംഗീതം, ആലാപനം: ജോര്‍ജ് മഠത്തില്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്

Scroll to Top