ആഹാ മായ, സര്‍വവും മായ
യൌവനമോഹങ്ങളെല്ലാം മായ
സൂര്യന് കീഴെ ഭൂമിക്കു മീതെ
ഈ കാണുന്നതെല്ലാം മായ
മാനവ പ്രയത്നങ്ങള്‍ എല്ലാം വ്യര്‍ത്ഥമാകുന്നു
അവന്‍റെ ഹൃദയവിചാരങ്ങള്‍ ദോഷമാകുന്നു
എല്ലാം മിഥ്യയല്ലേ ദൈവമൊരുക്കും രക്ഷ ദാനം
കാല്‍വരിമാമലയില്‍ ദൈവകുഞ്ഞാടായ്
നിന്‍ പാപമെല്ലാം ഏറ്റിടുന്നു തന്‍ തിരുമേനിയതില്‍
എല്ലാം നിനക്കായി ഏകിടുന്നു യേശുനാഥന്‍
![]()
രചന: സാം മറ്റത്തില്‍
സംഗീതം, ആലാപനം: ജോര്‍ജ് മഠത്തില്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്