നീ നല്ലവന്‍ നീ വല്ലഭന്
സ്തുതികള്‍ക്കെന്നും യോഗ്യന്‍ നീ
മഹാ പര്‍വതങ്ങള്‍ മാറിയാലും
ഈ ലോകം മാറിയാലും
മാറുകില്ല നിന് വാക്കൊന്നും
എന്നേശു നീ മാത്രം ശരണം
ഏതേതു നേരത്തും അഭയം
യേശുവേ എന്‍ നാഥനെ
എന്‍ ജീവിതത്തില്‍ മാത്രമെന്നും
ദൈവം നീ..
നീ പരിശുദ്ധന് പരിപാലകന്
പാരെങ്ങും വിളങ്ങിടുന്നോന്
ഒരു നാവിനാലും വര്‍ണ്ണിച്ചീടാ
നിന് സ്നേഹം എത്രയെന്ന്
ആഴിയേക്കാള്‍ ആഴമേറും
നിന് സ്നേഹത്തെ ഞാനോര്‍ത്തിടും
എന്‍ ചാരെ നീയുള്ളതാല്
ഒരു നേരമെന്നെ പിരിയുകില്ല
നീ മാത്രം എന്റെ ദൈവം
നിന് മാര്‍വില്‍ ചാരിടും ഞാന്‍