ആശ്രയമായ് എനിക്കേശുവുണ്ട്
ആശ്വാസമായ് അവനരികിലുണ്ട്
കൂരിരുളിന് താഴ് വരയില്‍
സാന്ത്വനമായ് എന്നുമരികിലുണ്ട്
സ്വന്ത സഹോദരര്‍ അകന്നിടുമ്പോള്‍
മിത്രങ്ങളെല്ലാം എതിര്‍ത്തിടുമ്പോള്‍
പ്രാണപ്രിയാ യേശുവേ
എന്നെന്നും കാത്തിടണേ
ദുഃഖത്തില്‍ ആശ്വാസം നല്കിടുന്നു
രോഗങ്ങളില്‍ സൌഖ്യദായകനും
കണ്ണുനീര് തുടച്ചും കൈകള്‍ പിടിച്ചും
കാത്തിടും കണ്മണി പോലെ
![]()
രചന: ഗ്രേസി വര്‍ഗീസ്
സംഗീതം, ആലാപനം: ജോര്‍ജ് മഠത്തില്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്